2024 ൽ തിരുവനന്തപുരം ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100 വനിതാ ഹോട്ടലുകളിൽ നടപ്പിലാക്കിയ ജൈവമാലിന്യ സംസ്കരണ ബയോഗ്യാസ് പദ്ധതി വൻ വിജയമായതിനെ തുടർന്ന് ഈ പദ്ധതിയുടെ രണ്ടാം ഘട്ടമായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 80 % സബ്സിഡി നിരക്കിൽ ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി.
സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തുന്ന ചെറുകിട ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കേറ്ററിംഗ് യൂണിറ്റുകൾ, ഹോം സ്റ്റേകൾ, കോഴി, കാട, പന്നി വളർത്തുന്നവർ, ചെറുകിട സ്ലാട്ടർ ഹൗസുകൾ, ഇറച്ചി / മൽസ്യ വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനും, തങ്ങൾ ഏർപ്പെട്ടിരിക്കുന്ന ബിസിനസ്സിൽ കൂടുതൽ ലാഭം ഉണ്ടാക്കുന്നതിനും , മതിയായ ശുചിത്വം നിലനിർത്തുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ദൈനംദിന പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ജൈവമാലിന്യങ്ങളും ജൈവ മലിനജലവും യഥാസമയം കാര്യക്ഷമമായി സംസ്കരിക്കുന്നതിനും അതിൻറെ ഫലമായി ഉത്പാദിപ്പിക്കുന്ന ജൈവ വാതകം പാചക ഇന്ധനമായി ഉപയോഗിക്കുന്നതിനും സംസ്കരണ ഫലമായി ഉണ്ടാകുന്ന ജൈവവളം ഉപയോഗിച്ച് ജൈവ കാർഷിക മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.


1. ഗുണഭോക്താക്കൾ വനിതകൾ നടത്തുന്ന സ്ഥാപനങ്ങൾ ആയിരിക്കണം.
2. സ്ഥാപന ഉടമ ഉൾപ്പെടെ പരമാവധി നാല് ജോലിക്കാർ വരെ ഉള്ള സ്ഥാപനങ്ങൾ നടത്തുന്നവർ ഈ പദ്ധതിയിൽ അംഗങ്ങൾ ആകാവുന്നതാണ്.
3. പാചക ഇന്ധനമായി വിറകോ എൽപിജിയോ ഉപയോഗിക്കുന്നവർ.
4. പ്രതിദിനം പരമാവധി 10 മുതൽ 15 കിലോഗ്രാം വരെ ജൈവമാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നവർ.
5. ചെറുകിട ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ചെറുകിട കാറ്ററിംഗ് യൂണിറ്റുകൾ, ഹോം സ്റ്റേകൾ, കോഴി, കാട, പന്നി വളർത്തൽ, ചെറുകിട സ്ലാട്ടർ ഹൗസുകൾ, ഇറച്ചി / മൽസ്യ വിൽപ്പന കേന്ദ്രങ്ങൾ.
ഈ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് 2.5 ഘനമീറ്റർ വലിപ്പമുള്ള ഉയർന്ന മർദ്ദത്തിൽ ബയോഗ്യാസ് ലഭിക്കുന്ന ടർബോ ഹൈപ്രഷർ ബയോഗ്യാസ് പ്ലാന്റുകൾ ആണ് 80 % സബ്സിഡി നിരക്കിൽ നൽകുന്നത്. എന്നാൽ ഗുണഭോക്തൃ വിഹിതമായി പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള അനുബന്ധ ചെലവുകൾക്കായി വേണ്ടി വരുന്ന തുക ഓരോ ഗുണഭോക്താവും ബയോടെക്കിൽ അടക്കേണ്ടതാണ്..
ഈ പ്ലാൻ്റിൽ നിന്നും പ്രതിദിനം ഒരു കിലോഗ്രാം LPG ക്ക് തുല്യമായ അളവിൽ പാചക വാതകവും( ബയോഗ്യാസ് ) ജൈവവളവും ലഭിക്കുന്നു. ഈ പ്ലാൻ്റ് സ്ഥാപിക്കുന്നതിലൂടെ പ്രതിദിനം 10 മുതൽ 15 കിലോഗ്രാം വരെ ഖരജൈവ മാലിന്യങ്ങളും 30 ലിറ്റർ ജൈവ മലിന ജലവും സംസ്കരിക്കാവുന്നതാണ്. ഇതിലൂടെ പരിസരം കൂടുതൽ വൃത്തിയായി സൂക്ഷിക്കുന്നതിനും സാധിക്കും.
പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾക്കും സാമൂഹ്യ സേവന രംഗത്ത് പ്രവർത്തി പരിചയമുള്ള വ്യക്തികൾക്കും ഈ പദ്ധതിയുടെ പ്രൊമോട്ടർമാരായും കോഡിനേറ്റർമാരായും പ്രവർത്തിക്കുന്നതിനുള്ള സൗകര്യവും ബയോടെക് നൽകുന്നു.
ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാൻ താത്പര്യമുള്ളവർക്ക് ബയോടെക് റിന്യൂവബിൾ എനർജിയുടെ തിരുവനന്തപുരം, വഴുതക്കാട് എം പി അപ്പൻ റോഡിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്.

ഈ പദ്ധതിയിൽ അംഗങ്ങൾ ആകുന്നതിനും 80 ശതമാനം സബ്സിഡി നിരക്കിൽ ജൈവമാലിന്യ സംസ്കരണ ജൈവ വാതക പ്ലാന്റുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവരും താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് തങ്ങളുടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പരിസ്ഥിതി സംരക്ഷണവും ഉറവിടമാലിന്യ സംസ്കരണവും ലക്ഷ്യമാക്കി നടപ്പാക്കുന്ന ഈ പദ്ധതിയുടെ പ്രൊമോട്ടർമാരായി പ്രവർത്തിക്കാൻ താല്പര്യം ഉള്ള വ്യക്തികൾക്കും സംഘടനകൾക്കും തങ്ങളുടെ അപേക്ഷകൾ സമർപ്പിക്കുന്നതിന് ചുവടെ ചേർക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
പ്രൊമോട്ടറായി പ്രവർത്തിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Telephone: +91-471-2331909, 2321909, 2332179
E-mail: mailtobiotech@gmail.com

Ernakulam (Cochin)
Telephone: +91-484-4858695
E-mail: mailtobiotech@gmail.com

Kozhikode (Calicut)
Mob : +91-9446-000-962
E-mail: mailtobiotech@gmail.com

Telangana
Telephone: +91 40 29330078 , +919446000968
E-mail: gtp.nird@gmail.com
