Home  |  Projects  |  Services  |  Testimonials  |  Media Reports  |  Photo Gallery  |  Clients  |  FAQ  |  Contact Us
Waste to wealth                Energy from waste                Garbage to Gold
Skip Navigation Links
Skip Navigation Links
  Road Show
  Inventions
  Joint venture
  CDM Projects
  R&D Projects
  Brochure
  Awards
  Video
Biotech : Vijayam

പദ്ധതികള്‍ പൂര്‍ണ്ണ വിജയമായതിന്റെ ഉദാഹരണങ്ങള്‍

575 ഗാര്‍ഹിക മാലിന്യ പ്ലാന്റുകള്‍ വിഴിഞ്ഞം ഗ്രാമ പഞ്ചായത്തില്‍
ഗാര്‍ഹിക മാലിന്യ സംസ്കരണത്തിനും പാചക വാതക ഉല്പാദനത്തിനും പ്രയോജനപ്പെടുന്ന 575 പ്ലാന്റുകള്‍ കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായ കോവളം സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത് സ്ഥാപിക്കുകയുണ്ടായി. ഈ പ്ലാന്റുകളെല്ലാം പ്രവര്‍ത്തന ക്ഷമമായപ്പോള്‍ പ്രതി ദിനം 1.5 ടണ്‍ ജൈവ മാലിന്യങ്ങളും 15000 ലിറ്ററോളം മലിനജലവും സംസ്കരിച്ച് 575 വീടുകളില്‍ പാചകവാതകം ഉല്പാദിപ്പിക്കുന്നതിനും ഈ വീടുകളിലെ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിനും കഴിഞ്ഞു.

കേരളത്തിലെ പ്രധമ മാലിന്യ സംസ്കരണ വൈദ്യുതി ഉല്പാദന പ്ലാന്റ്
കേരളത്തിലാദ്യമായി മത്സ്യ മാംസ മാര്‍കറ്റിലെ മാലിന്യം സംസ്കരിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പ്ലാന്റ് രൂപകല്പന ചെയ്ത് സ്ഥാപിച്ചത് ബയോടെക്കാണ്. കേരളത്തില്‍ കൊല്ലം ജില്ലയിലെ പത്തനാപുരം പഞ്ചായത്ത് മര്‍കറ്റില്‍ 2003ല്‍ സ്ഥാപിച്ച ഈ പ്ലാന്റ് 6 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു.

ഒരു ദ്വീപില്‍ 650 ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ലാന്റുകളും 150 പ്രകൃതി സൌഹൃദ കക്കൂസുകളും
എറണാകുളം ജില്ലയിലെ കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത്. ഇന്ത്യയിലെ പ്രധമ ടൂറിസ്റ്റ് വില്ലേജാണ്. ഇവിടുത്തെ മാലിന്യ സംസ്കരണ പ്രശ്നങ്ങള്‍ പരിഹരിച്ച് ശുചിത്വം നിലനിര്‍ത്തുന്നതിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്റെ ഒന്നാം ഘട്ടമായി 650 വീടുകളില്‍ ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിച്ചു. വെള്ളത്തില്‍ സ്ഥാപിച്ചിരുന്ന പ്രാകൃത കക്കൂസുകള്‍ മാറ്റി 150 വീടുകളില്‍ ബയോഗ്യാസ് പ്ലാന്റുമായി ബന്ധിപ്പിച്ച് പ്രകൃതി സൌഹൃദ കക്കൂസുകള്‍ സ്ഥാപിക്കുന്നതിനും കഴിഞ്ഞു. ഇതിലൂടെ ഈ ടൂറിസ്റ്റ് വില്ലേജ് സന്ദര്‍ശിക്കുന്നവര്‍ക്ക് മാലിന്യ സംസ്കരണത്തേക്കുറിച്ചുള്ള അവബോധം ഉണ്ടാക്കി എടുക്കുന്നതിനും ദ്വീപ് നിവാസികള്‍ക്ക് ശുചിത്വമുള്ള ഗാര്‍ഹിക അന്തരീക്ഷം സംജാതമാക്കുന്നതിനും സ്വന്തം നിലയ്ക്ക് ഊര്‍ജ്ജ ഉല്പാദനം നടത്തുന്നതിനും സാധിച്ചു.

കേരളത്തിലെ ആദ്യത്തെ സംയോജിത മാലിന്യ സംസ്കരണ പ്ലാന്റ്
കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റുകളില്‍ സംസ്കരണത്തിന് എത്തിച്ചേരുന്ന മാലിന്യങ്ങളില്‍ 50% ത്തില്‍ അധികം സംസ്കരിക്കപ്പെടാതെ അവശേഷിക്കുന്നു.ഈ സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടി വിവിധ സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ചുകൊണ്ട് ബയോടെക് വികസിപ്പിച്ചെടുത്ത സംയോജിത മാലിന്യ സംസ്കരണ പ്ലാന്റ് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ഗ്രാമ പഞ്ചായത്തില്‍ 2005 ല്‍ സ്ഥാപിക്കുകയുണ്ടായി. അത് ഇപ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിച്ച് വരുന്നു.

Contacts : e-mail: biotechindia@eth.net | © biotech 2008 | Registered in India Last Updated on 14/06/2013
Web Counter
BIOTECH HEAD OFFICE - Thiruvananthapuram. (location)
PB No. 520, MP Appan Road, Vazhuthacaud, Thycad P.O, Thiruvananthapuram (Dist). PIN - 695014, Kerala, India.
Phone : +91-471-2331909, 2321909, 2332179 Fax :-91-471-2332179, Email : biotechindia@eth.net

BIOTECH REGIONAL OFFICE - Ernakulam
Desai Road, Opp. Abhirami Hotel, Vazhakkala, Kakkanadu West P.O, Ernakulam (Dist).
PIN - 682030, Kerala, India.
Phone : +91-484-3253431
BIOTECH REGIONAL OFFICE - Kozhikkodu
North Pipeline Road, Thondayad,
Chevarambalam P.O, Kozhikkodu (Dist).
PIN - 673017, Kerala, India.
Phone : +91-495-2353887

Helpline : Thiruvananthapuram - 94460 00960,     Ernakulam - 94460 00961,     Kozhikkodu - 94460 00962.