|
സംയോജിത മാലിന്യ സംസ്കരണ പദ്ധതി
എല്ലാത്തരം മാലിന്യങ്ങളും, മലിനജലവും ഒരേ സമയം സംസ്കരിക്കുകയോ പുനരുപയോഗം ചെയ്യുകയോ ചെയ്താല്‍ മാത്രമേ സമ്പൂര്‍ണ്ണ ശുചിത്വം നിലനിര്‍ത്താനും പൊതുജനാരോഗ്യം സംരക്ഷിക്കുവാനും കഴിയുകയുള്ളൂ. അറവുശാല മാലിന്യങ്ങളും മത്സ്യ മാര്‍ക്കറ്റുകളിലെ മാലിന്യങ്ങളും സംസ്കരിക്കുന്നതിന് സ്ഥാപിക്കുന്ന പ്ലാന്റുകളില്‍ കരിയില, വാഴയില, പേപ്പര്‍ തുടങ്ങിയവ സംസ്കരിക്കാന്‍ കഴിയുകയില്ല. ഇവരണ്ടും സംസ്കരിക്കുന്നതിനുള്ള പ്ലാന്റുകള്‍ സ്ഥാപിച്ചാലും അറവുശാലയില്‍ ന്നിന്നും, മത്സ്യ മാര്‍കറ്റില്‍ നിന്നും ഒഴുകി വരുന്ന ചോരയും മലിനജലവും സ്സംസ്കരിക്കപ്പെടുന്നില്ല.
വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന വിവിധ ഘടനയിലുള്ള മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് അവയ്ക്ക് ഓരോന്നിനും അനുയോജ്യമായ സംസ്കരണ മാര്‍ഗ്ഗങ്ങളും അവലമ്പിക്കേണ്ടതുണ്ട്. കേന്ദ്രീകൃതമായി മാലിന്യങ്ങള്‍ സംസ്കരിക്കുന്ന പദ്ധതികളില്‍ ദിനംപ്രതി ഭീമമായ തോതില്‍ സംസ്കരിക്കപ്പെടാത്ത മാലിന്യങ്ങള്‍ വേര്‍തിരിച്ച് കൂട്ടിയിടപ്പെടുന്നു.
സമഗ്ര മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രാധാന്യം നല്‍കി ബയോടെക് ആവിഷ്കരിച്ച ബയോടെക് മോഡല്‍മാലിന്യ നിര്‍മ്മാജ്ജന പദ്ധതി ഓരോ ദിവസവും ഉണ്ടാകുന്ന മാലിന്യങ്ങളും മലിനജലവും ആ ദിവസം തന്നെ സംസ്കരിക്കുന്നതിന് അനുയോജ്യമായ തരത്തിലാണ്, രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
വേഗത്തില്‍ ജീര്‍ണ്ണിക്കുന്നതും, സാവധാനത്തില്‍ ജീര്‍ണ്ണിക്കുന്നതും, ജീര്‍ണ്ണിക്കാത്തതുമായ മാലിന്യങ്ങളെ അവയ്ക്ക് അനുയോജ്യമായ വിധത്തില്‍ സംസ്കരിച്ച് മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ബയോടെക് മോഡല്‍ പ്ലാന്റ് സഹായിക്കുന്നു. വ്യത്യസ്ഥങ്ങളായ സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ചുകൊണ്ടാണ് ബയോടെക് സംയോജിത മാലിന്യസംസ്കരണം യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തത്.
|