Home  |  Projects  |  Services  |  Testimonials  |  Media Reports  |  Photo Gallery  |  Clients  |  FAQ  |  Contact Us
Waste to wealth                Energy from waste                Garbage to Gold
Skip Navigation Links
Skip Navigation Links
  Road Show
  Inventions
  Joint venture
  CDM Projects
  R&D Projects
  Brochure
  Awards
  Video
Biotech : Biotech garhikam

ഗാര്‍ഹിക മാലിന്യ സംസ്കരണം

വീടുകളിലെ മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ സംസ്കരിച്ച് പാചക വാതകം ഉല്പാദിപ്പിക്കാം. വീടുകളില്‍ നിന്നുള്ള ജൈവ മാലിന്യങ്ങള്‍ വഴിവക്കിലും, മറ്റ് പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്ന പ്രവണത എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാന്‍ കഴിയും. ഓരോ വീട്ടിലും പാചക വാതക ഉല്പാദനം നടത്തുന്നതിലൂടെ എത്ര രൂക്ഷമായ പാചക ഇന്ധന പ്രതിസന്ധിയെയും വലിയൊരളവുവരെ അതിജീവിക്കുവാനും കഴിയും.

ബയോടെക്കിന്റെ സാങ്കേതിക സഹായത്തോടും, സബ്സിഡിയോടും കൂടി നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗാര്‍ഹിക ജൈവ മാലിന്യ സംസ്കരണ ജൈവവാതക പദ്ധതി നടപ്പാക്കുകയുണ്ടായി. ഈ പദ്ധതിക്ക് ബയോടെക്ക് നല്‍കിയ സബ്സിഡി കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാമ്പത്തിക സഹായം നല്‍കിയപ്പോള്‍ ഗുണഭോക്താക്കള്‍ക്ക് വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ലാന്റ് സ്വന്തമാക്കാന്‍ കഴിഞ്ഞു.

ഗാര്‍ഹിക മാലിന്യ സംസ്കരണ പദ്ധതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാമ്പത്തിക സഹായം നല്‍കുമ്പോള്‍ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളുടെ ശേഖരണം, തരംതിരിക്കല്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നിവയ്ക്ക് ഉണ്ടാകുന്ന തുടര്‍ചെലവുകള്‍ ലാഭിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നു.

ഗുണഭോകതാക്കളുടെ അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന തരത്തില്‍ വ്യത്യസ്ഥ മോഡലുകളില്‍ ഉള്ള ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ലാന്റുകള്‍ ബയോടെക്കിന്റെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥല സൌകര്യമില്ലാത്തവര്‍ക്ക് മട്ടുപ്പാവുകളിലും, മറ്റും യഥേഷ്ടം മറ്റിവച്ച് ഉപയോഗിക്കുവാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ പ്ലന്റുകളും‍ ലഭ്യമാണ്.

സാങ്കേതിക വിദ്യ:- പ്ലാന്റിനുള്ളില്‍ എത്തുന്ന ജൈവ മാലിന്യങ്ങളെ അന്തരീക്ഷ വായുവുമായി ബന്ധമില്ലാത്ത സാഹചര്യത്തില്‍ ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മാണു ജീവികള്‍ വിഘടിപ്പിച്ച് ജൈവ വാതകമായും ജൈവവളമായും മാറ്റുന്നു.

1 ഘന മീറ്റര്‍ ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം - 1 ചതുരശ്ര മീറ്റര്‍. പ്ലാന്റ് നിര്‍മ്മാണ സമയം - 4 മണിക്കൂര്‍. ദിവസേന 70% പാ‍ചകത്തിനുള്ള ജൈവവാതകം ലഭിക്കുന്നു.

Contacts : e-mail: biotechindia@eth.net | © biotech 2008 | Registered in India Last Updated on 14/06/2013
Web Counter
BIOTECH HEAD OFFICE - Thiruvananthapuram. (location)
PB No. 520, MP Appan Road, Vazhuthacaud, Thycad P.O, Thiruvananthapuram (Dist). PIN - 695014, Kerala, India.
Phone : +91-471-2331909, 2321909, 2332179 Fax :-91-471-2332179, Email : biotechindia@eth.net

BIOTECH REGIONAL OFFICE - Ernakulam
Desai Road, Opp. Abhirami Hotel, Vazhakkala, Kakkanadu West P.O, Ernakulam (Dist).
PIN - 682030, Kerala, India.
Phone : +91-484-3253431
BIOTECH REGIONAL OFFICE - Kozhikkodu
North Pipeline Road, Thondayad,
Chevarambalam P.O, Kozhikkodu (Dist).
PIN - 673017, Kerala, India.
Phone : +91-495-2353887

Helpline : Thiruvananthapuram - 94460 00960,     Ernakulam - 94460 00961,     Kozhikkodu - 94460 00962.