Home  |  Projects  |  Services  |  Testimonials  |  Media Reports  |  Photo Gallery  |  Clients  |  FAQ  |  Contact Us
Waste to wealth                Energy from waste                Garbage to Gold
Skip Navigation Links
Skip Navigation Links
  Road Show
  Inventions
  Joint venture
  CDM Projects
  R&D Projects
  Brochure
  Awards
  Video
BIOTECH : Biotech Energy Club

എനര്‍ജി ക്ലബ്ബ് രൂപീകരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍

ബയോടെക്കിന്റെ ആഭിമുഖ്യത്തില്‍ സന്നദ്ധ സംഘടനകള്‍ക്ക് എനര്‍ജി ക്ലബ്ബ് രൂപീകരിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

ബയോടെക്കിന്റെ ആഭിമുഖ്യത്തില്‍ മാലിന്യ സംസ്കരണ പ്ലാന്റുകളും, ഊര്‍ജ്ജ സംരക്ഷണ ഉപകരണങ്ങളും സ്ഥാപിച്ച് നല്‍കുന്ന പദ്ധതിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുന്നതിന് പഞ്ചായത്ത് തലത്തില്‍ എനര്‍ജി ക്ലബ്ബുകള്‍ക്ക് രൂപം നല്‍കുന്നതിന് തീരുമാനിച്ചിരിക്കുന്നു. പഞ്ചായത്തു പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് എനര്‍ജി ക്ലബ്ബുകള്‍ക്ക് രൂപം നല്‍കുക. പ്രസ്തുത എനര്‍ജി ക്ലബ്ബുകളുടെ രൂപീകരണം സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. മൂന്നുമാസത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുള്ള സന്നദ്ധ സംഘടനകള്‍, രജിസ്റ്റേര്‍ഡ് സ്ഥാപനങ്ങള്‍, മറ്റ് വികസന ഏജന്‍സികള്‍ തുടങ്ങിയ ബഹുജന സംഘടനകളെയാണ് എനര്‍ജി ക്ലബ്ബ് രൂപീകരിക്കുന്നതിന് തെരഞ്ഞെടുക്കുന്നത്.

2. തെരഞ്ഞെടുക്കപ്പെടുന്ന സംഘടനയുറ്റെ ഔദ്യോഗിക ഭാരവാഹികളില്‍ മൂന്ന് പേരെ സംഘടനയുടെ അനിമതിയോടുകൂടി എനര്‍ജി ക്ലബ്ബിന്റെ പൂര്‍ണ്ണ ചുമതല ഏല്പിക്കുന്നതാണ്.

3. ഇപ്രകാരം തെരഞ്ഞെടുക്കുന്ന സംഘടനാ ഭാരവാഹികളുടെ ഉത്തരവാദിത്വത്തില്‍ ആയിരിക്കും ബയോടെക്ക് നടപ്പാക്കുന്ന പാരമ്പ്ര്യേതര ഊര്‍ജ്ജ പദ്ധതികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടത്.

4. ഒരു എനര്‍ജി ക്ലബ്ബിന്റെ പ്രവര്‍ത്തന പരിധി ഒരു പഞ്ചായത്ത് പ്രദേശം മുഴുവനും ആയിരിക്കും.

5. ബയോടെക്കിന്റെ ഊര്‍ജ്ജ പദ്ധതികള്‍ പ്രവര്‍ത്തികമാക്കാന്‍ ഒരു പഞ്ചായത്തില്‍ നിന്നും ഒരു സംഘടനയെ മാത്രമേ എനര്‍ജി ക്ലബ്ബ് രൂപീകരിക്കുന്നതിന്‍ തെരഞ്ഞെടുക്കുകയുള്ളൂ.

6. ഒരു പഞ്ചായത്തിലെ എനര്‍ജി ക്ലബ്ബിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കണ്ടാല്‍ ആ പഞ്ചായത്തില്‍ പുതിയ ഒരു സംഘടനയുറ്റെ നേതൃത്വത്തില്‍ മറ്റൊരു എനര്‍ജി ക്ലബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം തുടരുന്നതായിരിക്കും.

7. ബയോടെക്കില്‍ നിന്ന് കാലാകാലങ്ങളില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എനര്‍ജി ക്ലബ്ബുകള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

8. ബയോറ്റെക്കിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി എനര്‍ജി ക്ലബ്ബുകള്‍ യാതൊരു പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ പാടില്ല. അപ്രകാരം പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകളെ തുഇടര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുന്നതല്ല.

9. ബയോടെക്കിന്റെ മുങ്കൂട്ടിയുള്ള അംഗീകാരത്തോടുകൂടി മാത്രമായിരിക്കണം എനര്‍ജി ക്ലബ്ബുകള്‍ നോട്ടീസ്, പോസ്റ്ററുകള്‍, പത്ര പ്രസ്താവനകള്‍, ലഘുലേഖകള്‍ എന്നിവ പ്രസിദ്ധീകരിക്കേണ്ടത്.

10. ആവശ്യമെന്ന് കണ്ടാല്‍ ബയോടെക്കിന്റെ അനുമതിയോടുകൂടി എനര്‍ജി ക്ലബ്ബുകള്‍ക്ക് പ്രത്യേക ഓഫീസ് സ്ഥാപിച്ച് പ്രവര്‍ത്തനം നടത്താവുന്നതാണ്.

11. ബയോടെക്കിന്റെ രേഖാമൂലമുള്ള അനുവാദം കൂടാതെ എനര്‍ജി ക്ലബ്ബുകള്‍ക്ക് സ്വന്തമായി ബയോടെക്കിന്റെ പേര്‍ പരാമര്‍ശിച്ചുകൊണ്ടുള്ള ഓഫീസ് മുദ്രയോ, ലെറ്റര്‍ ഹെഡ്ഡോ അച്ചടിക്കുന്നതിനോ, ഉപയോഗിക്കുന്നതിനോ പാടില്ല.

12. വികസന പ്രവര്‍ത്ത്യനങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ യഥാസമയം എനര്‍ജി ക്ലബ്ബുകള്‍ ബയോടെക്കില്‍ സമര്‍പ്പിക്കേണ്ടതാണ്.

13. ബയോടെക്കിന്റെ പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികളും, ഊര്‍ജ്ജ സംരക്ഷണ പരിപാടികളും ഏറ്റെടുത്ത് നടത്തുന്ന എനര്‍ജി ക്ലബ്ബുകള്‍ക്ക് പ്രോത്സാഹനമായി ഓരോ പദ്ധതിയുടെയും നടത്തിപ്പിന് സൂപര്‍വിഷന്‍ ചാര്‍ജ്ജ്/ ഇന്‍സന്റീവ് നല്‍കുന്നതായിരിക്കും.

14. ഓരോ പദ്ധതിക്കും നല്‍കുന്ന സൂപ്പര്‍വിഷന്‍ ചാര്‍ജ്ജിന്റെ 30% ബയോടെക്കില്‍ സൂക്ഷിക്കുന്നതാണ്. പദ്ധതിയുടെ ഗ്യാരണ്ടി തീരുന്ന മുറയ്ക്ക് പ്രസ്തുത നിക്ഷേപം പലിശ കൂടാതെ മടക്കി നല്‍കുന്നതായിരിക്കും.

15. ഓരോ പദ്ധതിയും ആരംഭിക്കുന്നതിന് മുന്‍പ് ആ പദ്ധതിയുടെ നടത്തിപ്പിനേപറ്റിയുള്ള വിവരങ്ങള്‍, ക്ലബ്ബുകള്‍ക്ക് നല്‍കുന്ന പരിശീലനം, ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും എനര്‍ജി ക്ലബ്ബുകളെ അറിയിക്കുന്നതാണ്.

16. എനര്‍ജി ക്ലബ്ബുകള്‍ തെരഞ്ഞെടുത്തയയ്ക്കുന്നവര്‍ക്കും, ബയോടെക്കിന്റെ ആഭിമുഖ്യത്തില്‍ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മാണം, കേടുപാടുകള്‍ തീര്‍ക്കല്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നതാണ്.

17. ഒരു ക്ലബ്ബില്‍ നിന്നും കുറഞ്ഞത് 3 പേര്‍ക്കെങ്കിലും മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മിതിക്കും, സര്‍വ്വീസിങ്ങിനും പരിശീലനം നല്‍കുന്നതാണ്.

Contacts : e-mail: biotechindia@eth.net | © biotech 2008 - 2012 | Registered in India | Last Updated on 04/02/2012
Web Counter
BIOTECH HEAD OFFICE - Thiruvananthapuram. (location)
PB No. 520, MP Appan Road, Vazhuthacaud, Thycad P.O, Thiruvananthapuram (Dist). PIN - 695014, Kerala, India.
Phone : +91-471-2331909, 2321909, 2332179 Fax :-91-471-2332179, Email : biotechindia@eth.net

BIOTECH REGIONAL OFFICE - Ernakulam
Desai Road, Opp. Abhirami Hotel, Vazhakkala, Kakkanadu West P.O, Ernakulam (Dist).
PIN - 682030, Kerala, India.
Phone : +91-484-3253431
BIOTECH REGIONAL OFFICE - Kozhikkodu
North Pipeline Road, Thondayad,
Chevarambalam P.O, Kozhikkodu (Dist).
PIN - 673017, Kerala, India.
Phone : +91-495-2353887

Helpline : Thiruvananthapuram - 94460 00960,     Ernakulam - 94460 00961,     Kozhikkodu - 94460 00962.